Pages Navigation Menu

ഗതാഗത ക്രമീകരണം

കൊച്ചി: മെട്രോ റെയിലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് നിലവില്‍ വരുന്ന ഗതാഗത ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് കെഎംആര്‍എല്‍ ഓഫീസില്‍ ഉന്നതതല യോഗം ചേരും.

കെഎംആര്‍എല്‍ എം.ഡി. ഏലിയാസ് ജോര്‍ജ്, എറണാകുളം ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീത്, ഐജി പത്മകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ആരംഭിക്കുന്നത്. നഗരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പുതിയ ഗതാഗത ക്രമീകരണങ്ങള്‍ കൊണ്ടുവരികയാണ് യോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *